പിഴച്ചുപോകുന്ന പ്രവചനങ്ങള്‍

0
9

കൃതിയുടെ മാറ്റവും കാലാവസ്ഥാ വ്യതിയാനവും ജീവജാലങ്ങളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ ആഴത്തില്‍ സ്വാധീനിക്കാറുണ്ട്.കാറ്റും വെയിലും മഞ്ഞും മഴയും മാറുന്നതനുസരിച്ച് മനുഷ്യന്‍ ജീവിത ക്രമങ്ങള്‍ സജ്ജമാക്കുന്നു.കാലാവസ്ഥയ്ക്ക് നിയതമായ ഒരു ചാക്രിക സ്വഭാവം കല്‍പ്പിക്കപ്പെട്ടിരുന്നു. മഴക്കാലവും വേനല്‍ക്കാലവും ഋതുഭേദങ്ങളും കൃത്യമായി നിര്‍ണ്ണയിക്കാന്‍ പറ്റുന്ന അവസ്ഥയ്ക്ക് ചിലപ്പോഴെങ്കിലുംവ്യതിയാനങ്ങളുണ്ടാകാറുണ്ട്. കാലാവസ്ഥയില്‍ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്ജീവിതം ചിട്ടപ്പെടുത്തുമ്പോള്‍ അവിചാരിതമായിഉണ്ടാകുന്ന തിരിച്ചടികള്‍ ജീവിതത്തിന്റെ താളംതെറ്റിക്കും. തന്മൂലം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകള്‍ വേണ്ടിവരും.

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ആധുനിക ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളുപയോഗിച്ച് പ്രകൃതിയിലുïാകുന്നസൂഷ്മമായചലനങ്ങള്‍ പോലും മുന്‍കൂട്ടി അറിയാനുള്ളമാര്‍ഗ്ഗങ്ങളുണ്ട്. പ്രകൃതി ദുരന്തങ്ങളും പ്രളയങ്ങളുംഭൂകമ്പങ്ങളും പ്രവചിക്കാന്‍ കഴിയുന്ന കാലമാണിത്. നമ്മുടെ നാട്ടില്‍ കാലാവസ്ഥ നിരീക്ഷിക്കുന്നഔദ്യോഗിക നിലയങ്ങള്‍ സാര്‍വ്വത്രികമായിപ്രവര്‍ത്തിക്കുന്നുണ്ട്. കാറ്റിന്റെയും മഴയുടെയുംഇടിമിന്നലിന്റെയും വരവിനെക്കുറിച്ച് അവര്‍ക്ക്കൃത്യമായി മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന സാേങ്കതിക സൗകര്യങ്ങള്‍ ലഭ്യമാണ്. കാലാവസ്ഥാശാസ്ത്രത്തില്‍ പ്രാവിണ്യമുള്ള നിരവധി പ്രതിഭകള്‍ ഈ നിലയങ്ങളില്‍ ജോലി ചെയ്തുവരുന്നതായിട്ടാണ് അറിവ്. ഉപഗ്രഹ സംവിധാനങ്ങള്‍വഴി ഭൂമിയില്‍ നിന്ന് നാനൂറ് കിലോമീറ്റര്‍ ഉയരത്തിലുള്ള അന്തരീക്ഷത്തില്‍ ഓരോ നിമിഷവുംഉണ്ടാകുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച്മനസ്സിലാക്കാന്‍ കാലാവസ്ഥാ പഠന വിദഗ്ധര്‍ക്ക്‌യാതൊരു പ്രയാസവും ഇന്നത്തെ കാലത്തില്ല.അത്രയേറെ വികസിതമായ ഒരു മേഖലയാണിത്.എന്നിട്ടും നമ്മുടെ നാട്ടിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ അടിക്കടി പിഴച്ചുപോകുന്നതെന്ത്?

ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് വീശിയടിച്ചത്കഴിഞ്ഞവര്‍ഷമാണ്. അത് കൃത്യമായി മുന്‍കൂട്ടിഅറിയാന്‍ കഴിഞ്ഞെങ്കിലും നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് ആ ചുഴലിക്കാറ്റിന്റെ പ്രഹരത്തില്‍ജീവന്‍ നഷ്ടപ്പെട്ടു. അവരുടെ ഉപേക്ഷകൊണ്ടോഅലസത കൊണ്ടോ ബുദ്ധിശൂന്യമായ സാഹസികതകൊണ്ടോ സംഭവിച്ചതല്ല ആ ദുരന്തം.കാലവസ്ഥാമുന്നറിയിപ്പ് യഥാവിധി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കാതെ പോയതാണ് കാരണം. ചുഴലിക്കാറ്റ് വരുന്ന നിശ്ചിത തീയതിയുംസമയവുമൊക്കെ അറിഞ്ഞ വിദഗ്ധന്മാര്‍ ഭരണകൂടങ്ങള്‍ വഴി അത് യഥാവിധി ജനങ്ങളില്‍ എത്തിച്ചില്ല. സത്യത്തില്‍ അറിവിന്റെ പോരായ്മയല്ല,മറിച്ച് ആശയവിനിമയത്തിന്റെ അഭാവമായിരുന്നുകേരളത്തിലെ ഓഖി ദുരന്തത്തിന് കാരണമെന്ന്പറഞ്ഞുകേട്ടു. കഴിഞ്ഞ ആഗസ്റ്റില്‍ഉണ്ടായപേമാരിയും പ്രളയവും കേരളത്തിനുണ്ടാക്കിയകെടുതികള്‍ ഇനിയും മാറിയിട്ടില്ല. ആള്‍നാശവുംവസ്തുനാശവും സംഭവിച്ചു. മാസങ്ങള്‍നീണ്ട ദുരിതത്തില്‍ നിന്ന്കുട്ടനാട് പോലെ പാവപ്പെട്ടവരുടെ പ്രദേശങ്ങള്‍ ഇനിയുംസാധാരണ നിലയിലേക്ക് വീണ്ടെടുക്കപ്പെട്ടിട്ടില്ല. കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍സൂക്ഷ്മമായിരുന്നെങ്കില്‍ പ്രളയദുരന്തം എത്രയോലഘൂകരിക്കാമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗജ ചുഴലിക്കാറ്റിനെക്കുറിച്ചുള്ളഅറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നു. ബംഗാള്‍ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തമിഴ്‌നാടിന്റെയും പോണ്ടിച്ചേരിയുടെയും തീരങ്ങളിലേക്ക് ചുഴലിക്കാറ്റായിവീശുമെന്നും ശക്തമായ മഴയുണ്ടാകുമെന്നുംപ്രവചനം വന്നു. കേരളതീരത്തും ചുഴലിക്കാറ്റിന്റെഭീഷണി പ്രവചിക്കപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പിന്റെ രൂപത്തിലാണ്ഇവിടെഅത് മുഖ്യമായും വിനിമയം ചെയ്യപ്പെട്ടത്. പക്ഷേപ്രവചിക്കപ്പെട്ടതുപോലൊന്നും സംഭവിച്ചില്ല.രണ്ട് ദിവസം ഭേദപ്പെട്ട മഴ ഉണ്ടായിരുന്നു. ചിലമേഖലകളില്‍ കാറ്റടിച്ചു. കാലാവസ്ഥ നിരീക്ഷകര്‍പറഞ്ഞതുപോലെ ഭയപ്പെടേണ്ടിവന്നില്ല. നല്ലത്.

കാറ്റടിച്ച് വലിയ ദുരന്തം ഉണ്ടാകണമെന്നല്ലഇവിടുത്തെ വിവക്ഷ. പ്രവചനത്തില്‍ കൃത്യതഇല്ലാതെ പോകുന്നതിനെപ്പറ്റിയാണ് സൂചിപ്പിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ കുഞ്ഞുങ്ങള്‍ക്ക് പോലും മനസ്സിലാകുന്ന തരത്തില്‍അഞ്ച് മിനിട്ടിനുള്ളില്‍ പ്രകൃതിയിലുണ്ടാകുന്നസൂക്ഷ്മ വ്യതിയാനങ്ങളെപ്പോലും തിരിച്ചറിയാവുന്ന മുന്നറിയിപ്പ് ലഭിക്കാറുണ്ട്. ദിവസങ്ങളുംആഴ്ചകളും മാസങ്ങളും കണക്കാക്കി കാലാവസ്ഥയുടെ മുന്നറിയിപ്പ് അവിടങ്ങളില്‍ എല്ലാമാധ്യമങ്ങളിലൂടെയും ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. പ്രൈമറി ക്ലാസുമുതല്‍ കുട്ടികള്‍കാലാവസ്ഥയെക്കുറിച്ച്കൃത്യമായി പഠിക്കുകയുംജീവിതത്തില്‍ പ്രയോഗിക്കുകയുംചെയ്യുന്നു.സൂപ്പര്‍ കംമ്പ്യൂട്ടറുകള്‍ സ്വന്തമായുള്ള ഇന്ത്യകാലാവസ്ഥാ മുന്നറിയിപ്പുകള്‍ ജനങ്ങളെ കൃത്യമായിഅറിയിക്കാന്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌ചെയ്യുന്നത്? കാര്‍ഷിക വൃത്തി മുതല്‍ ദൈനംദിനപ്രവൃത്തിവരെ കാലാവസ്ഥയെ ആശ്രയിച്ച് കഴിയുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇവിടുത്തെ ജനങ്ങള്‍ പ്രകൃതിയെക്കുറിച്ചും അവിടെയുണ്ടാകുന്നപ്രതിഭാസത്തെക്കുറിച്ചും ധാരണയില്ലാത്തവരായിജീവിക്കേണ്ടിവരുന്നത് കഷ്ടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here