ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

0
4

ഇരവിപുരം: ഭാര്യയെ കത്തിക്ക് കഴുത്തില്‍ മുറിവേല്‍പ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം കന്റോണ്‍മെന്റ് ഡിപ്പോ പുരയിടം ഷാഹിദാ മന്‍സിലില്‍ ഷിബു ഹസന്‍(42) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ പ്രമിത (38) ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ഇരുവരും ആറ് മാസമായി മയ്യനാട് കുളങ്ങര തെക്കന്‍ മണ്ണാറശാല ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ 10 ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനെ തുടര്‍ന്ന് ഇയാള്‍ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ഭാര്യയെ ആക്രമിച്ചു. കഴുത്തിലും കൈത്തണ്ടയിലും മുറിവേറ്റതോടെ ഭാര്യ നിലവിളിച്ചു കൊണ്ട് അടുത്ത വീട്ടിലേക്ക് ഓടിക്കയറി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രമിതയെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഞായറാഴ്ചയാണ് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here