കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തനരഹിതമായി

0
13

ചൂളൂര്‍ ഷാനി

താലൂക്ക് ആശുപത്രിയിലെ പ്രവര്‍ത്തനരഹിതമായ ഇ-ടോയ്ലറ്റ്.

കരുനാഗപ്പള്ളി:താലൂക്ക്ആശുപത്രി പരിസരത്ത്സ്ഥാപിച്ച ഈ ടോയ്‌ലറ്റ് ആണ് നോക്കുകുത്തിയായി. 2013 -2014 സാമ്പത്തിക വര്‍ഷത്തിലെ എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഇ-ടോയ്ലറ്റ് ആണ് ഉപയോഗ്യശൂന്യമായികിടക്കുന്നത്.
നഗരസഭയാണ് ഇ-ടോയ്ലറ്റിന്റെ പരിപാലനം നിര്‍വഹിക്കേണ്ടത്. എന്നാല്‍ നഗരസഭയുടെ അനാസ്ഥയാണ് ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തന രഹിതമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പന്ത്രണ്ട്‌ലക്ഷത്തിഇരുപത്തിഅയ്യായിരം രൂപചിലവാക്കിയാണ് ഇലക്ട്രോണിക്‌സ് ശുചിമുറി നിര്‍മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാണ് ശുചി മുറിസ്ഥാപിച്ചത്. നാണയം ഉപയോഗിച്ചാല്‍താലൂക്ക് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ശുചിമുറി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ആശപത്രിവികസനസമതിയോ, നഗരസഭയോ ഇ.ടോയിലറ്റ് പരിപാലിക്കാന്‍ തയാറാകുന്നില്ല. താലൂക്കിലെ മിനി സിവില്‍ സ്റ്റേഷനിലെ ഇ ടോയ്‌ലറ്റിന്റെ സ്ഥിതിയും സമാനമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here