‘ഓട്ടര്‍ഷ’ കണ്ട് മു്ന്നൂറു രൂപ സ്വാഹയായെന്ന് ആരാധകന്‍; തിരിച്ചു തന്നേക്കാമെന്ന് അനുശ്രീ

0
40

അനുശ്രീ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ‘ഓട്ടര്‍ഷ’ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി ഫെയ്സ്ബുക്ക് ലൈവില്‍ വന്ന അനുശ്രീയോട് ഒരു പ്രേക്ഷകന്‍ പറഞ്ഞ അഭിപ്രായവും അതിന് അനുശ്രീ നല്‍കിയ മറുപടിയുമാണ് ഇ്‌പ്പോള്‍ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.

‘ഓട്ടോര്‍ഷ, മുന്നൂറ് രൂപ സ്വാഹ’ എന്നായിരുന്നു ആഷിഖ് അലി എന്ന പ്രേക്ഷകന്റെ കമന്റ്. ഇതിന് അനുശ്രീ നല്‍കിയ മറുപടി. ‘ആഷിഖ് അലിക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖ് അലിയുടെ നമ്പറും അക്കൗണ്ട് ഡീറ്റെയ്ല്‍സും മെസേജ് ചെയ്യു. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം. ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് തരാം പൈസ. നമുക്ക് ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നിക്കണ്ട. അത്രയ്ക്ക് വിഷമം ഉണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ മെസേജ് ചെയ്യു കെട്ടോ,’ എന്നായിരുന്നു അനുശ്രീയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here