ബിഎംഡബ്ല്യു കാറില്‍ അമിത വേഗതയില്‍ പാഞ്ഞ സിനിമാതാരം ബാബുരാജിന്റെ മകനെ പൊലീസും നാട്ടുകാരും ചേര്‍ന്നു തടഞ്ഞു; ഒടുവില്‍ പിഴയടച്ച് തടിയൂരി

0
3
അക്ഷയ് സഞ്ചരിച്ച് വാഹനം അടിമാലിയില്‍ പോലീസ് തടഞ്ഞപ്പോള്‍

അടിമാലി : ബിഎംഡബ്യു കാറില്‍ അമിത വേഗതയില്‍ പാഞ്ഞ ചലച്ചിത്രതാരം ബാബുരാജിന്റെ മകന്‍ അക്ഷയ് (24) ഒടുവില്‍ പുലിവാല് പിടിച്ചതുപോലെയായി. പോലീസ് കൈകാണിച്ചിട്ടു നിര്‍ത്താതെപോയ വാഹനം അടിമാലിയില്‍ പോലീസും നാട്ടുകാരും ചെര്‍ന്നുതടഞ്ഞു. ഒടുവില്‍ 500 രൂപ പിഴയടച്ചു തടിയൂരി.
ശനിയാഴ്ച്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം നടന്നത്. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയില്‍ എത്തിയ കെ എല്‍ 51 ജെ 7 എന്ന ബിഎംഡബ്യു കാര്‍ പത്താം മൈലിന് സമീപം വേഗപരിശോധന നടത്തിയിരുന്ന പോലീസുകാരന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു.എന്നാല്‍ കാര്‍ നിര്‍്ത്താതെ ഓടിച്ചുപോയി. ഇതോടെ വാഹനത്തില്‍ കള്ളക്കടത്തെന്തെങ്കിലുമായിരിക്കുമെന്ന സംളയത്തില്‍ പോലീസ് അടത്ത പോലീസ് സ്‌റ്റേഷനായ അടിമാലി സ്‌റ്റേഷനിലേക്ക് വിവരം കൈമാറ്. തുടര്‍ന്ന് അടിമാലി സെന്റര്‍ ജംഗ്ഷനില്‍ പോലീസ് ഉദ്യോഗസ്ഥരും വാഹനമുള്‍പ്പെടെ സന്നാഹവുമായി ബിഎംഡബ്യു കാര്‍ വരുന്നതും കാത്ത് നിലയുറപ്പിച്ചു. നാടകീയ രംഗങ്ങള്‍ കണ്ടതോടെ യാത്രക്കാരും വ്യാപാരികളും കാഴ്ചക്കാരായി എത്തി. ഈ കാര്‍ സെന്റര്‍ ജംഗ്ഷനില്‍ എത്തിയതോടെ പോലീസും കാഴ്ചക്കാരും ചേര്‍ന്ന് വാഹനം തടഞ്ഞു. ഇതേ വാഹനത്തില്‍ പോലീസും കയറി നേരെ സ്്‌റ്റേഷനിലേക്കി യുവാവിനെയും കൊണ്ടുപോയി. തുടര്‍ന്ന് പോലീസ് വാഹനം പരിശോധിച്ചു. സംശയാസ്പദമായി വാഹനത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. വിവരങ്ങള്‍ ആരാഞ്ഞതോടെയാണ് യുവാവ് ചലച്ചിത്ര താരം ബാബുരാജിന്റെ മകനാണെന്ന് ബോധ്യപ്പെട്ടത്.
പിന്നീട് അമിത വേഗതക്ക് 500 രൂപ പിഴ ഈടാക്കി പോലീസ് യുവാവിനെ മടക്കി അയച്ചു. പോലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത് താന്‍ കണ്ടിരുന്നില്ലെന്നു അക്ഷയ് പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here