പൊന്ന്യത്തങ്കത്തിനായി അങ്കത്തട്ട് ഒരുങ്ങി ഉദ്ഘാടനം 28ന് മുഖ്യമന്ത്രി നിര്‍വഹിക്കും

0
28
പൊന്ന്യത്തങ്കത്തിനായി ഏഴരക്കണ്ടത്തില്‍ പണി കഴിപ്പിച്ച അങ്കത്തട്ട്

തലശേരി: തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളും ഏഴരക്കണ്ടത്തില്‍ പൊയ്ത്ത് നടത്തിയതിന്റെ സ്മരണയ്ക്കായി വര്‍ഷം തോറും കൊണ്ടാടുന്ന പൊന്ന്യത്തങ്കത്തിന് ഇനി പുതിയ രംഗവേദി ഒരുങ്ങുന്നു. പൊന്ന്യം പുല്ല്യോടിയിലെ പാട്യം സ്മാരക വായനശാല നിര്‍മ്മിച്ച അങ്കത്തട്ടി്ന്റെ സമര്‍പ്പണ ചടങ്ങ് ഫിബ്രവരി 28ന് രാത്രി 8ന് പൊന്ന്യം ഏഴരകണ്ടത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കാഴ്ച്ചകള്‍ക്ക് കൂടുതല്‍ ദൃശ്യഭംഗി ലഭിക്കാന്‍ വായനശാലയുടെ നേതൃത്വത്തില്‍ 4 അര ലക്ഷം രൂപ ചിലവഴിച്ചാണ് അങ്കത്തട്ട് നിര്‍മ്മിച്ചിരിക്കുന്നത്. പൂങ്കാവിയും കുളിര്‍മാവിന്റെ ഇലയുടെ നീരും അരിച്ച മണ്ണും ഉപയോഗിച്ച് പ്രത്യേകം സജ്ജമാക്കിയ അങ്കത്തട്ട് ചെങ്കല്ല് കൊണ്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വായനശാലയുടെ ഫണ്ടും പൊതു ജനങ്ങളില്‍ നിന്നും പിരി്ച്ചെടുത്തതുമായ തുക ഉപയോഗിച്ച് ഒരു വര്‍ഷം കൊണ്ടാണ് 25 അടി വീതിയും 50 അടി നീളവുമുള്ള അങ്കത്തട്ടിന് രൂപം കൊടുത്തിരിക്കുന്നത്. ഇനി സോപാനത്തിന്റെ പണി കൂടിയാണ് പൂര്‍ത്തീകരിക്കാന്‍ ഉള്ളത്. ചടങ്ങില്‍ സി പി ഐ എം ജില്ല സെക്രട്ടറി പി ജയരാജന്‍ അധ്യക്ഷനാവും. ഫിബ്രവരി 22 മുതല്‍ 28 വരെ നടക്കുന്ന പൊന്ന്യത്തങ്കത്തിന് മാറ്റ് കൂട്ടാന്‍ കണ്യാര്‍കളി, നാടന്‍പാട്ട്, ചവിട്ടുനാടകം, മാര്‍ഗംകളി, മുടിയേറ്റ്, മാപ്പിള കലാമേള, അമ്പത്തീരടി പടവെട്ടും പാട്ടും തുടങ്ങി നടന്‍ കലകളുടെ മഹാസംഗവും ഉണ്ടായരിക്കും. പരിപാടിയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ സാംസ്‌ക്കാരിക സദസും ഉണ്ടായിരിക്കും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പൊന്ന്യത്തങ്കത്തില്‍ ദിവസേന രണ്ട് കളരി അഭ്യാസ മുറകള്‍ അരങ്ങേറും.

 

LEAVE A REPLY

Please enter your comment!
Please enter your name here