മെഗാ മോഹിനിയാട്ടവുമായി നിഷിത നാരായണന്‍

0
19
നിഷിത നാരായണന്റെ നേതൃത്വത്തില്‍ നടന്ന മെഗാ മോഹിനിയാട്ടം

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ആദ്യമായി 64 മോഹിനിമാര്‍ ലാസ്യഭാവത്തില്‍ നിറഞ്ഞാടിയപ്പോള്‍ കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന തിരുമുറ്റത്ത് അരങ്ങേറിയ മെഗാമോഹിനിയാട്ടം ഭക്തിലഹരിക്കൊപ്പം കലയിലും ശ്രദ്ധേയമായി.
ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മെഗാ മോഹിനിയാട്ടമാണ് ഭക്തരിലും ആസ്വാദകരിലും പുത്തന്‍ അനുഭവമായത്.
ഏഴു മുതല്‍ 20 വയസുവരെയുള്ള കുട്ടികളാണ് ക്ഷേത്രമുറ്റത്ത് മോഹിനിയാട്ടം അവതരിപ്പിച്ചത്.
പടിഞ്ഞാറെക്കരയിലെ നിഷിത നാരായണനാണ് ഒരു മാസം കൊണ്ട് മെഗാമോഹിനിയാട്ടം ചിട്ടപ്പെടുത്തിയെടുത്തത്. ജില്ലയിലെ അറിയപ്പെടുന്ന മികച്ച കൊറിയോഗ്രാഫര്‍ കൂടിയാണ് നിഷിത. നൃത്തത്തില്‍ പുതുമയെ വാര്‍ത്തെടുക്കുകയാണ് ഈ യുവ കലാകാരി.
വിഘ്‌നേശം പ്രമദാധിപം ഗണപതിം ഏകദന്താധിദേവം….. സിദ്ധീശം പരശുധരം ശിവസുതം വിദ്യാപ്രദം മംഗളം …ഗണേശ സ്തുതിയോടെ ആരംഭിച്ച മെഗാ മോഹിനിയാട്ടം അരമണിക്കൂര്‍ നീണ്ടുനിന്നു. 16 വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന നിഷിത കാഞ്ഞങ്ങാട് നൃത്താഞ്ജലി നൃത്താലയത്തിലെ രഘു മാസ്റ്ററുടെ ശിഷ്യയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here