എഴുപത്തിയൊമ്പതിലും നീന്തല്‍ മത്സരത്തില്‍ തിളങ്ങി പ്രൊഫ.സെബാസ്റ്റ്യന്‍

0
8

പാലാ: മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോട്ടില്‍ ചെറുപ്പത്തില്‍ നീന്തിത്തുട ങ്ങിയ ആവേശം ഒട്ടും കുറ യാതെ നീന്തല്‍ മത്സരങ്ങളില്‍ പുതിയ ചരിത്രം രചിക്കുന്ന 78 വയസ്സു കാരനായ ഒരു റിട്ട. കോളേജ് അദ്ധ്യാപകന്‍ പാലായിലുണ്ട്.
മുണ്ടാങ്കല്‍ കദളിക്കാട്ടില്‍ പ്രൊഫ.സെബാസ്റ്റ്യന്‍. 2010 ലാണ് കേരളത്തില്‍ മാസ്റ്റേ ഴ്‌സ് നീന്തല്‍ മത്സരങ്ങള്‍ ആരംഭിച്ചത്. അന്നുമുതല്‍ 50 മീറ്റര്‍ ഫ്രീസ്‌റ്റൈയിലിലെ സ്വര്‍ണ്ണം സെബാസ്റ്റ്യന്‍ കദളി ക്കാട്ടിന് സ്വന്തം. പിന്നീട് ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ തുടര്‍ച്ചയായി എട്ടു തവണയും സെബാസ്റ്റ്യന്‍ കദളിക്കാട്ടിലായിരുന്നു. സുവര്‍ണ നേട്ടം കൊയ്തത്.
ഓരോ മത്സരങ്ങളിലും സമ യം കുറച്ചുകൊണ്ടാണ് പ്രൊഫ സര്‍ ഈ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്. 2018ല്‍ വിശാഖ പട്ടണത്ത്‌നടന്ന ദേശീയ നീ ന്തല്‍ മത്സരങ്ങളിലും സെബാ സ്റ്റ്യന്‍ ജോസഫ് തന്റെ ജൈത്ര യാത്ര തുടര്‍ന്നു. 50 മീറ്റര്‍ ഫ്രീസ്‌റ്റൈലിനു പുറമേ 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയിലും സ്വര്‍ണമണിഞ്ഞു. സ്വിമ്മിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുടെ നേതൃത്വത്തിലാണ് ദേശീയ മത്സരങ്ങള്‍ സംഘ ടിപ്പിച്ചത്, എഴുപതാം വയസ്സി ല്‍ ആദ്യ സ്വര്‍ണ്ണം നേടിയതോ
ടെ പ്രൊഫസര്‍ക്ക് ആവേശ മായി തുടര്‍ന്ന് പാലാ തോ പ്പന്‍സ് സ്വിമ്മിംഗ് അക്കാദമി യില്‍ നിന്ന് ലഭിച്ച പത്ത് ദിവസത്തെ പരിശീലനത്തി നു ശേഷം ബാംഗ്ലൂരില്‍ നടന്ന എട്ടാമത് നാഷണല്‍ മാസ്റ്റേ ഴ്‌സ് മീറ്റില്‍ പങ്കെടുത്തു.
അന്ന് മുതല്‍ ജൈത്രയാത്ര ഇന്നും തുടരുകയാണ്. 2019 ആഗസ്റ്റ് മാസത്തില്‍ സൗത്ത് കൊറിയയില്‍ നടക്കുന്ന അന്ത ര്‍ദേശീയ മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്. പ്രൊഫ സര്‍ സെബാസ്റ്റ്യനും, എം.ജി. യൂണിവേഴ്‌സിറ്റിയുടെ മുന്‍ നീന്തല്‍പരിശീലകന്‍ തോമസ് തോപ്പനും. പാലാ സെന്റ് തോമസ് കോളേജ് അദ്ധ്യാപകനായിരുന്ന സെ ബാസ്റ്റ്യന്‍ കദളിക്കാട്ടില്‍ 1996 ലാണ് വിരമിച്ചത്, ഭാര്യ പരേ തയായ ശാന്തമ്മ കള്ളി വയ ലില്‍. ബിജു സെബാസ്റ്റ്യന്‍, ഡോ.ജെയിംസ് ബാബു, ഡോ: തോമസ് ലീ, മാത്യു സെബാ സ്റ്റ്യന്‍, സുനിത സെബാ സ്റ്റ്യന്‍ എന്നിവരാണ് മക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here