നിശബ്ദ താഴവാരത്തിലേക്ക് സാഞ്ചാരികള്‍ക്ക് സ്വാഗതം

0
45

അട്ടപ്പാടി: അട്ടപ്പാടി സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്ക് സഞ്ചാരികള്‍ക്ക് തുറന്നുകൊടുത്തു. പ്രളയത്തിന് ശേഷം തകരാറിലായ റോഡ് ഗതാഗതയോഗ്യമാക്കിതോടെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഇരുപത്തിയഞ്ച് സ്ഥലങ്ങളിലായി റോഡ് ഒലിച്ചുപോയും, മലയിടിഞ്ഞും തടസപ്പെട്ടിരിന്നു. ഡിസംബര്‍ മാസത്തിലെ താഴവാരങ്ങളിലെ കോടമഞ്ഞും, ഭംഗിയും ആസ്വദിക്കാന്‍ ധാരളം ആളുകള്‍ എത്താറുളളതാണ്.
ലോകത്തിലെ അപൂര്‍വ്വയിനം സസ്യജലാദികളുടെ കലവറയാണ് സൈലന്റ്‌വാലി. ചീവിടുകള്‍ ഇല്ലാത്ത താഴ്‌വാരത്തെ സൈലന്റ്‌വാലി എന്ന് വിളിച്ചിരുന്നത് ബ്രിട്ടിഷ്‌ക്കാരാണ്.
അട്ടപ്പാടിയെ ലോകത്തിലെ ചരിത്രതാളുകളില്‍ രേഖപ്പെടുത്തുന്നതിന് കാരണമായത് സൈലന്റ്‌വാലിയാണ്. നിത്യഹരിതവും, ഇലപ്പൊഴിയും കാടുകളുമാണ് സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്ക്. സിംഹവാലന്‍ കുരങ്ങുകളുടെ സാന്നിദ്ധ്യവും സൈലന്റ്‌വാലിയുടെ മാത്രം പ്രത്യേകതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here