തഴവയുടെ മണ്ണില്‍ ദണ്ഡിയാത്രയുടെ പുനരാവിഷ്‌കാരം

0
60

ചുളുര്‍ ഷാനി
കരുനാഗപ്പള്ളി: തഴവ ആദിത്വ വിലാസം ഗവ: ഹൈസ്‌കൂളില്‍ നടന്ന പഠനോത്സവത്തിന്റെയും വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ഗാന്ധിജിയുടെ ദണ്ഡിയാത്ര പുനരാവിഷ്‌ക്കരിച്ചു.ഗാന്ധിജിയും, അനുയായികളും സബര്‍മതി ആശ്രമത്തില്‍ നിന്നും ദണ്ഡി കടപ്പുറത്തേക്ക് യാത്ര നടത്തുന്നതും ഉപ്പുണ്ടാകുന്നതും പ്രതീകാത്മമായി അവതരിപ്പിച്ചു.കഴിഞ്ഞ ദിവസം തൊടിയൂര്‍, തഴവ ഗ്രാമപഞ്ചായത്തുകളിലെ വെളുത്തമണല്‍, വട്ടപ്പറമ്പ് ,എ.വി എച്ച് എസ് കുറ്റിപ്പുറം, അരമത്തുമഠം, മണപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് ഷോ നടന്നു.പരിസ്ഥിതിയും, നവോത്ഥാനവും വിഷയമായുള്ള നൃത്തശില്പങ്ങളാണ് അവതരിപ്പിച്ചത് രാവിലെ 10 മണിക്ക് നടന്ന സമ്മേളനം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡന്റ് കെ.സതീശന്‍ അദ്ധ്യക്ഷത വഹിച്ചു കായിക മത്സര വിജയികള്‍കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സീനാ നവാസും, കാലമത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ആനി പൊന്നും വിതരണം ചെയ്തു.എല്‍.ഗംഗ കുമാര്‍, ഷിബു എസ്.തൊടിയൂര്‍, കെ.ഉണ്ണികൃഷ്ണന്‍, സ്മിതാസന്തോഷ്, സൗദാംബിക, വിജയന്‍, ഉണ്ണിത്താന്‍, തോപ്പില്‍ലത്തീഫ് ,എം.എസ് ഷീല, എല്‍.കെ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചും.എച്ച്.എം.എ.കെ.സലീം ഷാ സ്വാഗതവും, കണ്‍വീനര്‍ സി.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പഠനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു വിവിധ പഠന വിഷയങ്ങളെ അടിസ്ഥനമാക്കി എക്‌സിബിഷനും ,പൂരാവസ്തു പ്രദര്‍ശനവും നടത്തി. തഴവയുടെ പൈതൃകമായ തഴഉല്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here