പത്തനംതിട്ടയില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനു പോയിരിക്കാമെന്ന് ശ്രീധരന്‍പിള്ള

0
4

കോഴിക്കോട്: പത്തനംതിട്ടയില്‍ ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. യുഡിഎഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണം. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരന്‍ പിള്ള.

തിരുവനന്തപുരം ഒഴിച്ച് നിര്‍ത്തിയാല്‍ ബിജെപിക്ക് പറയത്തക്ക സാധ്യത കല്‍പ്പിക്കാത്ത എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി ക്യാംപില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാഭ നഷ്ടങ്ങള്‍ നോക്കിയില്ല ശബരിമല പ്രക്ഷോഭം ബിജെപി ഏറ്റെടുത്തതെന്നും അത് ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു എന്ന് മുന്‍പ് ശ്രീധരന്‍ പിള്ള അബിപ്രായപ്പെട്ടത് ഏറെ കോലാഹലങ്ങള്‍ക്കിടയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here