തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കോമഡ സ്ഥിരീകരിച്ചു. അതിൽ 34 പേർ കാസർഗോഡ് ജില്ലയിൽ ഉള്ളവരാണ് രണ്ടുപേർ കണ്ണൂരും തൃശൂർ, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒന്ന് വീതവും പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് മാധ്യമങ്ങളോട് തിരുവനന്തപുരത്ത് വിവരങ്ങൾ നൽകിയത്. ഇന്നത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം ഒട്ടും ആശ്വാസം നൽകുന്നതല്ല എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാസർഗോഡ് ജില്ലയിൽ ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 81 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചത്തിൽ 25 പേരും ഗൾഫ് മേഖലയിൽ നിന്ന് വന്നവരാണ്

കൊറോണാ പ്രതിരോധത്തിൽ പകച്ചു പോകല്ലല്ല പ്രതിവിധി എന്നും സുരക്ഷാമാനദണ്ഡങ്ങൾ ഏവരും പാലിക്കുകയും സാമൂഹിക അകലം പുലർത്തുകയും വേണമെന്ന് മുഖ്യമന്ത്രി.

കൊറോണ ബാധ തുടങ്ങിയ കാലത്ത് തന്നെ പലരും സഹായങ്ങൾ അഭ്യർത്ഥിച്ചിരുന്നു എന്നും അവർക്ക് ഈ സമയം കഴിയാവുന്ന പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകൾ നൽകാം എന്നും മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here