തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിലാണ് കണ്ടെത്തിയത്. ആക്കുളത്തെ വീടിന് സമീപത്തു നിന്നുമാണ് ജയഘോഷിനെ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ  ജയഘോഷിനെ കാണ്മാനില്ലാ എന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. എൻ.ഐ.എ.കസ്റ്റഡിയിലെടുത്തോ എന്ന സംശയവും നിലനിന്നിരുന്നു. നാട്ടുകാരാണ് മതിലിൽ നിന്ന് ഒരാൾ അടുത്ത പറമ്പിലേക്ക് വീഴുന്നത് കണ്ട് പോലീസിൽ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here