തൃശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇരിങ്ങാലകുടയിൽ മരിച്ചയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവിട്ടത്തൂർ സ്വദേശി ഷിജു (45) ആണ് രണ്ട് ദിവസം മുൻപ് മരിച്ചത്.
കഴിഞ്ഞ ദിവസം ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പഴങ്ങനാട് സമരിറ്റന്‍സ് ആശുപത്രിയില്‍ മരിച്ച കുഴുപ്പിള്ളി എസ്ഡി കോണ്‍വന്റിലെ സിസ്റ്റര്‍ ക്ലെയറിനും (73) ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.