ഗുരുവായൂര്‍ : അഴിമതിയും, സ്വജനപക്ഷപാത നിയമനങ്ങളും മുഖമുദ്രയാക്കിയ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ ഭിന്നത മറ നീക്കി പുറത്ത് വന്ന സാഹചര്യത്തിൽ ചെയർമാനടക്കം ഭരണസമിതി അംഗങ്ങൾ സ്വയം രാജിവെച്ചൊഴിയണമെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ശ്രീകൃഷ്ണ കോളേജിലെ ലക്ച്ചർ നിയമനത്തിലും, ദേവസ്വം ആശുപത്രിയിലെ ഡോക്റ്റർമാരുടെ നിയമനത്തിലും നടന്ന കൊള്ളയാണ് ഭരണസമിതി അംഗങ്ങളുടെ ഭിന്നതയിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ്സ് കുറ്റപ്പെടുത്തി. ക്ഷേത്രത്തിനകത്തെ ഭണ്ഡാരം പുറത്തേക്ക് സ്ഥാപിക്കാന്നുള്ള തീരുമാനങ്ങളടക്കം ഭരണസമിതിയോ, ക്ഷേത്രം തന്ത്രിയോ അറിയാതെ ചെയർമാൻ സ്വേഛാധിപത്യ നടപടികൾ കൈ കൊള്ളുന്നു എന്ന ആരോപണം ഗൗരവത്തിൽ അന്വേഷിക്കണമെന്നും, ഭരണകാര്യത്തിൽ നിയമാനുസൃതമായ ഇടപെടൽ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here