ആലുവ:കോവിഡ്‌ മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി  ലയൺസ്‌ ക്ലബ്‌ ഓഫ്‌ ആലുവ മെട്രൊ കരസ്പർശമില്ലാതെ പ്രവർത്തിക്കുന്ന സാനിറ്റൈസർ ഡിസ്പെൻസർ ആലുവ സബ്ജയിലിൽ സ്ഥാപിച്ചു. എറണാകുളം ജില്ലയിൽനിന്നു അറസ്റ്റിലാകുന്ന പ്രതികളെ കോവിഡ്‌ പരിശോധനാർഥം ആലുവ സബ്ജയിലിൽ ആണു പാർപ്പിക്കുന്നത്‌.കഴിഞ്ഞയാഴ്ച്ച കോവിഡ്‌ ബാധ സ്ഥിരീകരിച്ച ഒരു പ്രതിയുമായുള്ള സമ്പർക്കം മൂലം ജയിലുദ്യോഗസ്ഥന്മാരും സഹതടവുകാരും നിരീക്ഷണത്തിൽ പോകേണ്ടി വന്നു. പൂർണ്ണമായും അടച്ച ജയിൽ അണുവിമുക്തമാക്കിയ ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ചയാണു തുറന്നത്‌.ഈ അടിയന്തിര സാഹചര്യം മനസ്സിലാക്കിയാണു ലയൺസ്‌ ക്ലബ്‌  ഓഫ്‌ ആലുവ മെട്രൊ ഒരു ഓട്ടൊമാട്ടിക്‌ സാനിറ്റൈസർ  ഡിസ്പെൻസർ സൗജന്യമായി ആലുവ ജയിലിൽ സ്ഥാപിക്കുവാൻ തീരുമാനിച്ചത്‌.  ലയൺസിന്റെ വൈസ്‌ ഡിസ്റ്റ്രിക്റ്റ്‌ ഗവർണ്ണർ ഡോ.ജോസഫ്‌ മനോജ്‌, ഓട്ടൊമാട്ടിക്‌ സാനിറ്റൈസർ  ഡിസ്പെൻസർ  ആലുവ സബ്‌ ജയിൽ സൂപ്രണ്ട്‌  സുരേഷ്‌ ബാബുവിനു കൈമാറി. തദവസരത്തിൽ ലയൺസ് ക്ലബ്ബിന്റെ മേഘലാ ചെയർപേഴ്‌സ്സൺ അഡ്വ.മനേഷ്‌ പി കുമാർ, പ്രസിഡന്റ്‌ കെ വി പ്രദീപ്‌ കുമാർ, തോമസ്‌ മാത്യു, അച്ച്യുത കുമാർ, രമേഷ്‌, മറ്റു ജയിൽ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ:ലയൺസ് ക്ലബ്ബ് വൈസ്‌ ഡിസ്റ്റ്രിക്റ്റ്‌ ഗവർണ്ണർ ഡോ.ജോസഫ്‌ മനോജ്‌, ഓട്ടൊമാട്ടിക്‌ സാനിറ്റൈസർ  ഡിസ്പെൻസർ  ആലുവ സബ്‌ ജയിൽ സൂപ്രണ്ട്‌  സുരേഷ്‌ ബാബുവിനു കൈമാറുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here