പാലക്കാട്: കഞ്ചിക്കോട് പെപ്സി ഫാക്ടറി പൂട്ടാനൊരുങ്ങുന്നു. കമ്പനി ഇതു സംബന്ധിച്ച് സര്‍ക്കാരിന് അപേക്ഷ നല്കി.
90 ദിവസം കഴിയുമ്പോള്‍ പൂട്ടുമെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസ് കവാടത്തില്‍ പതിപ്പിച്ചെന്നും കമ്പനി അറിയിച്ചു.
അടച്ചുപൂട്ടിയാല്‍ നാനൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും കമ്പനി അറിയിച്ചു.