തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ നാളെ മുതൽ എല്ലാവരും ജോലിയ്ക്ക് ഹാജരാകാൻ നിർദ്ദേശം. സർക്കാർ ഓഫീസുകളിലെ ഹാജർ നില നൂറു ശതമാനമാക്കാൻ തീരുമാനിച്ചു. ദുരന്ത നിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കൊറോണ പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാനെന്നാണ് നിർദ്ദേശം.

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തിയവർ ഏഴു ദിവസത്തെ ക്വാറന്റെയ്‌നിൽ പ്രവേശിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. സംസ്ഥാനത്ത് തിരിച്ചെത്തി ഏഴു ദിവസങ്ങൾക്ക് ശേഷം കൊറോണ പരിശോധന നടത്താം. പരിശോധനയിൽ നെഗറ്റീവാമെന്ന് കണ്ടെത്തിയാൽ അടുത്ത ഏഴു ദിവസം ക്വാറന്റെയ്‌നിൽ പ്രവേശിക്കണമെന്ന് നിർബന്ധമില്ല. പരിശോധന നടത്താത്തവർ ബാക്കിയുള്ള ഏഴ് ദിവസം കൂടി ക്വാറന്റെയ്‌നിൽ പ്രവേശിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here