ഡല്‍ഹിക്ക് കേരളത്തില്‍ നിന്നല്ല..കേരളത്തിന് ഡല്‍ഹിയില്‍ നിന്നാണ് ഏറെ പഠിക്കാനുള്ളത്. കേരള മോഡല്‍ കോവിഡ് പ്രതിരോധത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ സച്ചിദാനന്ദന്റെ പോസ്റ്റ്. കോവിഡ് രൂക്ഷമായി ഉണ്ടായിരുന്നുവെങ്കിലും ഡല്‍ഹിയില്‍ താന്‍ മാത്രമല്ല എല്ലാവരും കുറച്ചുകൂടി പിരിമുറുക്കം കുറഞ്ഞ അന്തരീക്ഷത്തിലാണ്. എന്നാല്‍ കേരളത്തില്‍ ഈ സ്ഥിതിയല്ലെന്ന് അദ്ദേഹം പറയുന്നു.  ഡല്‍ഹിയില്‍ ആളുകള്‍ മാസ്‌ക് ധരിക്കുകയും, സാധിക്കാവുന്നതോളം സാമൂഹിക അകലം പാലിക്കുകയും, ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തുപോവുകയും ചെയ്യുന്നു. ഇവിടെ മുന്‍കരുതലുണ്ട്, പക്ഷേ ഭീതിയില്ല.

രോഗികള്‍ക്ക് ഒറ്റപ്പെട്ടവരെന്ന ഭീതിയോ, വെറുക്കപ്പെട്ടവരെന്നോ തോന്നുന്നില്ല. കേരളത്തിലേതില്‍ നിന്നും വിരുദ്ധമായി ഇത്തരം ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളില്‍ പരസ്പരം സഹായിക്കാനുള്ള മനസ്ഥിതിയും കാണുന്നുണ്ട്. ഇങ്ങനെയല്ലാത്തതൊന്നും സംഭവിക്കുന്നില്ലെന്നല്ല. അതാണ് പൊതുവെ തോന്നുന്ന കാര്യം. ഡല്‍ഹിയില്‍ പൊലീസിന് റോള്‍ കുറവാണ്. കേരളത്തിലാണെങ്കില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ റൂട്ട് മാര്‍ച്ച് വരെ നടന്നു. പൊലീസാണ് പലപ്പോഴും കണ്ടെയ്മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത്. ഭാഗികമായി ഇത് ഒറ്റപ്പെടലിന്റെ ഭീതിയും, ഇരയെ വേട്ടയാടുന്ന സമ്പ്രദായവും പൊലീസിന്റെ അമിതോത്സാഹവും മൂലം സംഭവിക്കുന്നതാണ്. ഡല്‍ഹി കേരളത്തില്‍ നിന്ന് എന്നതിനേക്കാള്‍, കേരളം ഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ പഠിക്കാനുണ്ടെന്നാണ് തനിക്ക് തോന്നുന്നത്-സച്ചിദാനന്ദന്റെ പോസ്റ്റില്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here