ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന 2019ലെ രാജ്യത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള അവാർഡിന് കേരള പൊലീസ് സർക്കിൾ ഇൻസ്‌പെക്‌‌ടർ ബിജു പൗലോസിനെ തിരഞ്ഞെടുത്തു
നടിയെ ആക്രമിച്ച കേസിൽ തുമ്പുണ്ടാക്കിയത് അന്ന് പെരുമ്പാവൂർ സി ഐ ആയിരുന്ന ബിജു പാലോസാണ്

കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായുള്ള ബന്ധം പുറത്തുകൊണ്ടുവന്ന് നടൻ ദിലീപിന്റെ അറസ്‌റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത് അദ്ദേഹം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

പൊലീസിലെ അഴിമതിരഹിതനായ ഉദ്യോഗസ്ഥനെന്ന് അറിയപ്പെടുന്ന ബിജു നിർണായകമായ പല കേസുകളും തെളിയിച്ചിട്ടുണ്ട്
പെരുമ്പാവൂരിലെ ജിഷ വധക്കേസിലും സാന്റിയാഗോ മാർട്ടിൻ ലോട്ടറി കേസിലും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

മുരുങ്ങൂർ മച്ചാംമ്പിള്ളി പൗലോസ്-റോസിലി ദമ്പതികളുടെ മകനായ ബിജു മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനും അർഹനായിട്ടുണ്ട്2003ൽ തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്ഐ ആയാാണ് തുടക്കം. ഇപ്പോൾ ആലുവായ്ക്കടുത്ത് കിഴക്കേ കടുങ്ങല്ലൂരിൽ ആണ്താമസം

 

 

LEAVE A REPLY

Please enter your comment!
Please enter your name here