തി​രു​വ​ന​ന്ത​പു​രം: ബി​സി​ന​സ് സം​രം​ഭ​ത്തി​നാ​യി ആ​ഫ്രി​ക്ക​യി​ലാ​ണെ​ന്ന് നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​ര്‍. അ​ൻ​വ​റി​നെ കാ​ണാ​നി​ല്ലെ​ന്ന രീ​തി​യി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റു​ക​ള്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

ഘാ​ന​യി​ല്‍ ത​ട​വി​ലെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് കാ​ന​യി​ലോ ക​നാ​ലി​ലോ അ​ല്ലെ​ന്നാ​യി​രു​ന്നു അ​ന്‍​വ​റി​ന്‍റെ മ​റു​പ​ടി. ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി ആ​ഫ്രി​ക്ക​യി​ലെ സി​യെ​റ ലി​യോ​ണി​ലാ​ണ് താ​നെ​ന്നാ​ണ് അ​ന്‍​വ​ര്‍ ഫേ​സ്ബു​ക്കി​ലൂ​ടെ പ​റ​ഞ്ഞു.

നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ​യെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ എം​എ​ല്‍​എ​യെ ത​ട​ങ്ക​ലി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും വി​ട്ട​യ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഘാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ ഫേസ്ബുക്ക് പേ​ജി​ല്‍ നി​ര​വ​ധി പേ​ര്‍ പ​രി​ഹാ​സ ക​മ​ന്‍റു​ക​ള്‍ പോ​സ്റ്റ് ചെ​യ​തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here