suneesh kottappuram

ആലുവ: ആലുവയുടെ പ്രിയങ്കരനായിരുന്ന സുനീഷ് കോട്ടപ്പുറത്തിൻെറ  കുടുംബാംഗങ്ങളുടെ കണ്ണുനീർ തുടച്ച്  ആലുവ മീഡിയാ ക്ലബ്ബ് പ്രവർത്തകരും കേരള ജേർണലസ്റ്റ് യൂണിയനും. സുനീഷ് അവസാന നാളുകളിൽ ആരംഭിച്ച സ്റ്റുഡിയോ കയ്യടക്കി വച്ചവരെ ഒഴിവാക്കി അതുമായി ബന്ധപ്പെട്ട തുക വീണ്ടെടുത്തുമാണ് സഹായത്തിനെത്തിയത്.

സുനീഷിൻെറ മൂന്നാം ചരമദിനമായ ഫെബ്രുവരി 8 ന് മുമ്പ് തീരുമാനമെടുക്കണമെന്ന മീഡിയാ ക്ലബ്ബ് പൊതുയോഗ നിർദ്ദേശമാണ് നടപ്പിലാകുന്നത്.  വിഷയത്തിൽ ഇടപെട്ട് മുറി അഡ്വാൻസ് തുക, ഫർണീഷിംഗ് തുക , കമ്പ്യൂട്ടർ, കാമറ തുടങ്ങിയവയുടെ തുക എന്നിവ വാങ്ങിത്തരണമെന്ന് മീഡിയാ ക്ലബ്ബിന് സുനീഷിൻെറ മാതാപിതാക്കൾ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. മീഡിയാ ക്ലബ്ബ് സെക്രട്ടറിയായ കെ സി സ്മിജനാണ് പരാതി നൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും മുറി കെെകാര്യം ചെയ്തിരുന്നവർ പലവട്ടം വിഷയത്തിൽ നിന്ന് തെന്നി മാറി. സുനീഷിൻെറ ഏറ്റവും അടുത്ത ചങ്ങാതിമാർ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നവരാണ് ഇതിന് പിന്നിൽ എന്നത്  വിരോധാഭാസമാവുകയും ചെയ്തു.

കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് ബോബൻ ബി കിഴക്കേത്തറയാണ് മിഡിയ ക്ലബ്ബ് വാർഷിക യോഗത്തിൽ കത്ത് ലഭിച്ച വിഷയം അവതരിപ്പിച്ചത്. എല്ലാ മാസവും 3000 രൂപ മരുന്നിനത്തിൽ മാതാപിതാക്കൾക്ക് ചെലവ് വരുന്നതും ചർച്ചയായി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മീഡിയ ക്ലബ്ബ് സെക്രട്ടറി എം ജി സുബിനെ പ്രശ്ന പരിഹാരത്തിന് പൊതുയോഗം ചുമതല ഏൽപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സുനീഷ് വാങ്ങിയ കമ്പ്യൂട്ടർ തുടങ്ങിയ സാധനങ്ങൾക്ക് 20,000 രൂപ മുറി കൈകാര്യം ചെയ്തവർ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ആറ് മാസത്തെ വാടക കിഴിച്ച് അഡ്വാൻസ് തുക തിരികെ നൽകും.

 

LEAVE A REPLY

Please enter your comment!
Please enter your name here