ആലുവ: പ്രാദേശിക പത്ര ലേഖകരെ സാംസ്കാരിക പ്രവർത്തകരായി പരിഗണിച്ച് ക്ഷേമനിധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ കേരള ജേര്ണലിസ്റ് യൂണിയൻ അഭിനന്ദിക്കുന്നു. ക്ഷേമനിധി ഗുണഭോക്താക്കളിൽ എത്തിയ്ക്കാൻ വേണ്ട നടപടി ക്രമങ്ങൾ വേഗത്തിലാക്കണമെന്നും ആലുവയിൽ ചേർന്ന കേരള ജേർണലിസ്റ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയും ധനകാര്യ മന്ത്രി കെ എം മാണിയുമാണ് ആദ്യമായി ക്ഷേനിധിയിലേക്കു ബഡ്‌ജറ്റിൽ ഒരു കോടി രൂപ മാറ്റിച്ചത്. വി എസ് അച്യുതാന്ദൻ- ഡോ. തോമസ് ഐസക്ക് എന്നിവരും ക്ഷേമനിധി നടപ്പിലാക്കാൻ ശ്രമിച്ചു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ , ധനമന്ത്രി തോമസ് ഐസക്ക്, സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ എന്നിവരെ ക്ഷേമനിധി യാഥാർഥ്യമാക്കിയതിൽ കേരള ജേര്ണലിസ്റ്റ്സ് യൂണിയൻ അഭിന്ദിക്കുന്നു.

കഴിഞ്ഞ ഇരുപത് വർഷമായി ഇതിനായി അഹോരാത്രം പ്രവർത്തിച്ച എല്ലാ ഭാരവാഹികൾക്കും സമരങ്ങൾക്ക് നേതൃത്വം നല്കിയവർക്കും പ്രത്യേകം നന്ദിപറയുന്നു. യോഗത്തിൽ ജില്ലാ പ്രസിഡൻറ് ബോബൻ ബി കിഴക്കേത്തറ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ സി സ്മിജൻ, സംസ്ഥാന ട്രഷറർ ഷാജി ഇടപ്പള്ളി, സംസ്ഥാന എക്സിക്യൂട്ടീവംഗം ശ്രീമൂലം മോഹൻദാസ്, ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ, ജബ്ബാർ വേണാട്ട് , കെ വി രാജശേഖരൻ, പി വി വിദ്യ, ജോസ് പി തോമസ്, ജോമോൻ പിറവം, പി ഐ നാദിർഷ, എസ് സന്തോഷ്‌കുമാർ, പി ആർ രമേശ്, എൽദോ ബാബു വട്ടക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here