30.8 C
Kerala
Friday, May 17, 2024
Home News വി​തു​ര പെ​ൺ​വാ​ണി​ഭ കേ​സ്: സു​രേ​ഷി​ന് 24 വ​ർ​ഷം ത​ട​വ്

വി​തു​ര പെ​ൺ​വാ​ണി​ഭ കേ​സ്: സു​രേ​ഷി​ന് 24 വ​ർ​ഷം ത​ട​വ്

22
0

കോ​ട്ട​യം: വി​തു​ര പെ​ണ്‍​വാ​ണി​ഭ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ കൊ​ല്ലം ക​ട​യ്ക്ക​ൽ ജു​ബേ​രി​യ മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​ന് (സു​രേ​ഷ്, 51) 24 വ​ർ​ഷം ത​ട​വ്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് 24 വ​ർ​ഷം ത​ട​വ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ത​ട​വ് ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തോ​ടെ പ​ത്ത് വ​ർ​ഷം ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി

കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ജ​ഡ്ജി ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ ആ​ണ് ശി​ക്ഷ പ്ര​ഖ്യാ​പി​ത്. 10,9000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. പി​ഴ​ത്തു​ക പെ​ണ്‍​കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

1995 ന​വം​ബ​ർ മു​ത​ൽ 96 ജൂ​ലൈ വ​രെ വി​തു​ര സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​ക്കൊ​ണ്ടു പോ​യി പ​ല​ർ​ക്കാ​യി കാ​ഴ്ച​വ​ച്ചെ​ന്നാ​ണ് കേ​സ്. വി​തു​ര പെ​ണ്‍​വാ​ണി​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള 24 കേ​സു​ക​ളി​ൽ ആ​ദ്യ കേ​സി​ലാ​ണു വി​ധി.

344-ാം വ​കു​പ്പ് പ്ര​കാ​രം പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ണ്‍​കു​ട്ടി​യ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ന്യാ​യ​മാ​യി ത​ട​വി​ൽ പാ​ർ​പ്പി​ക്ക​ൽ, 372-ാം വ​കു​പ്പ് പ്ര​കാ​രം മോ​ശ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് മ​റ്റു​ള്ള​വ​ർ​ക്ക് പെ​ണ്‍​കു​ട്ടി​യെ കൈ​മാ​റു​ക, അ​നാ​ശാ​സ്യ നി​രോ​ധ​ന നി​യ​മ​ത്തി​ലെ അ​ഞ്ചാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റം എ​ന്നി പ്ര​തി ചെ​യ്ത​താ​യി കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special