തിരുവനന്തപുരം: മൂന്നു തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് സിപിഐയിൽ ധാരണ. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് മൂന്നു ടേം നിബന്ധന കർശനമായി പാലിക്കാൻ തീരുമാനിച്ചത്. മൂന്നുതവണ മത്സരിച്ച ആർക്കും ഇളവുണ്ടാകില്ല. ഇതനുസരിച്ച് സിപിഐ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരൻ മാത്രമാകും വീണ്ടും മത്സരിക്കുക. കാഞ്ഞങ്ങാട് തന്നെ അദ്ദേഹം വീണ്ടും ജനവിധി തേടും.

മൂന്നു ടേമായവർക്ക് ഇളവില്ലാത്തതിനാൽ ആറ് എംഎൽഎമാർ ഈ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാവില്ല, വി.എസ് സുനിൽകുമാർ(തൃശൂർ),കെ. രാജു(പുനലൂർ), പി തിലോത്തമൻ(ചേർത്തല), ഇ.എസ് ബിജിമോൾ(പീരുമേട്), സി ദിവാകരൻ(നെടുമങ്ങാട്), മുല്ലക്കര രത്നാകരൻ(ചടയമംഗലം) എന്നീ എംഎൽഎമാർക്ക് സീറ്റുണ്ടാവില്ല.

17 എംഎൽഎമാരാണ് നിലവിൽ സിപിഐക്കുള്ളത്. ഇതിൽ 11 പേർക്ക് ഈ മാനദണ്ഡപ്രകാരം മത്സരിക്കാം. എങ്കിലും ഇവർ എല്ലാവരും മത്സരിക്കുമോ എന്ന് വ്യക്തമല്ല. ജി.എസ് ജയലാൽ(ചാത്തന്നൂർ) ഇ.കെ വിജയൻ(നാദാപുരം), വി.ശശി(ചിറയൻകീഴ്) രണ്ട് ടേം പൂർത്തിയാക്കിയ ഈ മൂന്നുപേരിൽ ഒന്നോ രണ്ടോ പേർക്ക് പകരവും പുതുമുഖങ്ങൾ വരാനുള്ള സാധ്യതയുമുണ്ട്.I

LEAVE A REPLY

Please enter your comment!
Please enter your name here