ചലച്ചിത്ര സംവിധായകന്‍ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും.

തൃപ്പൂണിത്തുറയില്‍ വച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. മറ്റ് വേദികളിലും പ്രസംഗിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്.

നേരത്തെ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്,. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here