ആലുവ ശിവരാത്രി ദിനത്തിൽ ഇക്കുറി ഓൺലൈനിലൂടെ മാത്രം പ്രവേശനം നൽകാൻ ആലുവായിൽ ചേർന്ന  യോഗം തീരുമാനിച്ചു. മാർച്ച് 11-ന്  പുലർച്ചെ 4 മുതൽച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും ബലിതർപ്പണ ചടങ്ങുകൾ നടക്കുക.. ഒരേ സമയം200 പേരെ വീതമായിരിക്കും ഒ ബലിതർപ്പണത്തിന് പ്രവേശനം. നൂറ് ബലിത്തറകൾ ഇതിനായി പെരിയാർ തീരത്ത് ഒരുക്കും. 65 വയസിന് മുകളിലുള്ള വരെയും 10 വയസിന് താഴെയുള്ളവർക്കും പ്രവേശനമില്ല. ഗർഭിണികൾക്കും വിലക്കുണ്ട്. കെ.എസ്.ആർ.ടി.സി യുടെ പ്രത്യേക ശിവരാത്രി സർവീസ് ഉണ്ടാകില്ല.  എന്നാൽ പുലർച്ചെ മുതൽകൂടുതൽ സർവീസുകളുണ്ടാകും. ദേവസ്വം ബോർഡ് അംഗങ്ങൾ, കമ്മീഷണർ, നഗരസഭാ അധ്യക്ഷൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here