തിരുവനന്തപുരം: എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെയിസ് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്ക്കായി നിലകൊള്ളുന്നവരും അതിനെ എതിർക്കാൻ ഏതറ്റം വരെയും പോകുന്നവരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണ നടക്കുക. എൽഡിഎഫ് വരുമെന്ന് കേരളത്തിലെ ജനങ്ങൾ ഒരേ ശബ്ദത്തിലാണ് പറയുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി അഭൂതപൂർവമായ വികസനത്തിന് തടയിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ അഴിച്ചുവിടുകയാണെന്നും ആരോപിച്ചു.

കിഫ്ബിക്കെതിരെ കോൺഗ്രസ് നേതാക്കൾ കോടതിയിൽ ഹാജരായെന്നും ഇത്തരം കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രി  കുറിച്ചു.

പിണറായി വിജയൻ

പോസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി വിവാദത്തിലായി. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here