ചേ​ർ​ത്ത​ല: സി​പി​എ​മ്മി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ർ​ട്ടി വി​ട്ട് ബി​ഡി​ജെ​എ​സ് പ്ര​വേ​ശ​നം നേ​ടി​യ ചേ​ർ​ത്ത​ല​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ്. സി​പി​എം ചി​ല മാ​ഫി​യ​ക​ളു​ടെ പി​ടി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ജ്യോ​തി​സ് വി​മ​ർ​ശി​ച്ചു.

സി​പി​എ​മ്മി​ൽ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ അ​വ​ഗ​ണ​ന സ​ഹി​ക്കു​ന്നു​ണ്ട്. അ​വ​രെ​ല്ലാം പാ​ർ​ട്ടി വി​ട്ട് ഉ​ട​ൻ പു​റ​ത്തു​വ​രും. മ​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​നും തോ​മ​സ് ഐ​സ​ക്കും ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി    പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​യ​ത് അ​വ​ഗ​ണ​ന​യു​ടെ തെ​ളി​വാ​ണെ​ന്നും ജ്യോ​തി​സ് പ​റ​ഞ്ഞു.

തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന ജ്യോതിസ് സിപിഎം മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. അരൂരിൽ സ്ഥാനാർഥിത്വത്തിന് പരിഗണിക്കാത്തതിനെത്തുടർന്നാണ് ജ്യോതിസ് പാർട്ടി വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here