.കായംകുളം: സമൂഹിക വിഷയങ്ങൾ ജന ശ്രദ്ധയിൽ എത്തിക്കുന്ന പ്രാദേശിക പത്രപ്രവർത്തകർ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭ ചെയർപെഴ്സൺ പി.ശശി കല, സ്വാഗത സംഘം ജനറൽ കൺവീനർ വാഹിദ് കറ്റാനം, ജില്ല പ്രസിഡന്റ് വി. പ്രതാപ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഐ.ജെ.യു സെകട്ടറി ജനറൽ ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്
ബാബു തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി യു വിക്രമൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ് ,ഷാജി ഇടപ്പള്ളി, കെ.സി സ്മിജൻ, വി.അജാമിളൻ എന്നിവർ പ്രസംഗിച്ചു. പത്രപ്രവർത്തകരായ ജനപ്രതികളെ സമ്മേളനം ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here