: ചങ്ങനാാശ്ശേരി:സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പരാമർശത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വിജയരാഘവന്റെ ലേഖനം മറുപടി അർഹിക്കാത്തതാണെന്നും പൊള്ളത്തരം ജനങ്ങളെ അറിയക്കേണ്ട ബാദ്ധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും സുകുമാരൻ നായർ പറയുന്നു. മുഖ്യമന്ത്രിയുടെ അയ്യപ്പനും ദേവഗണങ്ങളും എന്ന പരാമർശം ചൂണ്ടിക്കാട്ടിയാണ് സുകുമാരൻ നായരുടെ മറുപടി.

വർഗീയ ധ്രുവീകരണത്തിന് ഇടനൽകാതെ സാമ്പത്തിക പരിഷ്‌കാരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ പരമാവധി സഹകരിച്ചുള്ള സമീപനമാണ് എൻഎസ്എസിന്റേത്. അന്യായമായ ഒന്നും സർക്കാരുകളോട് എൻഎസ്എസ് ആവശ്യപ്പെടാറില്ല. മന്നത്തിന്റെ ജന്മദിനമായ ജനുവരി രണ്ട് അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മുടന്തൻ ന്യായം പറഞ്ഞ് ആ ആവശ്യം തള്ളി. വിശ്വാസ സംരക്ഷണവും മുന്നാക്ക സംവരണവും എൻഎസ്എസിന്റെ മാത്രം ആവശ്യമല്ലെന്നും ലേഖനത്തിൽ പറയുന്നു.

എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ആർഎസ്എസ് പോലുള്ള പോലെയുള്ള സംഘടനകളുമായും എൻഎസ്എസിന്റെ സൗഹൃദമുണ്ട്. അതോടൊപ്പം തന്നെ എല്ലാവരുമായും തുല്യ അകലവും എൻഎസ്എസ് പാലിയ്ക്കുന്നുണ്ട്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയത് കേന്ദ്രസർക്കാരാണ്. ഈ സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും അത് പാലിയ്ക്കാനുള്ള ബാദ്ധ്യതയുണ്ട്. എന്നിട്ട് കേരളത്തിലാണ് ആദ്യം സംവരണം നടപ്പിലാക്കിയതെന്നാണ് കൊട്ടിഘോഷിക്കുന്നതെന്നും എൻഎസ്എസ് വിമർശിച്ചു.

വളഞ്ഞ വഴിയിലൂടെ ഉള്ള ഉപദേശം എൻഎസ്എസ് നോട് വേണ്ടെന്നും കേരളത്തിന്റെ ചരിത്രം പഠിക്കാത്തത് കൊണ്ടാണ് ലേഖകൻ എൻഎസ്എസിനെ വിമർശിച്ചതെന്നും സുകുമാരൻ നായർ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം പറഞ്ഞതിൽ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാണ് ആരാധനാ മൂർത്തികളുമായി ബന്ധപ്പെടുത്തി മത-സാമുദായികപരിവേഷം നൽകിയതെന്നും സുകുമാരൻ നായർ വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here