മലപ്പുറം:മധ്യവയസ്ക്കയെ മരുമകൻ്റെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എടക്കര പാലേമാട് സ്വദേശിനി ചിറക്കൽ ഹൗസിൽ റസിയ ബാനു (55) വിനേയാണ് മരുമക്ൻ്റെ വണ്ടൂർ കാട്ടുമുണ്ട മോലിപ്പടിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നിലവിളി  കേട്ട് ഓടിയെത്തിയ അയൽവാസി മൻസൂറാണ് ആദ്യം തീയും പുകയും ഉയരുന്നത് കണ്ടത്. അടുക്കള വാതിൽ ചവിട്ടുപ്പൊളിച്ച് അകത്ത് കയറിയപ്പോഴേക്കും മരിച്ചിരുന്നു.

ഈ സമയം മകളും കുട്ടികളും സമീപത്തുള്ള ഭർത്താവിൻ്റെ വീട്ടിൽ നോമ്പുതുറ ചടങ്ങിൽ സംബന്ധിക്കാൻ പോയിരുന്നു. നാലു ദിവസം മുമ്പാണ് റസിയ മകളേ കാണാൻ എത്തിയത്. വണ്ടൂർ പോലിസ് അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here