ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് ബാധയെ നേരിടാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, സംസ്ഥാനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് നമ്മുടെ ക്ഷമ പരീക്ഷിക്കുകയാണ്. ആരും തളരരുത്. വൈറസ് ബാധയെപ്പറ്റിയുള്ള തെറ്റായ പ്രചാരണങ്ങളില്‍ അകപ്പെടരുത്. രണ്ടാം തരംഗത്തില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുതലാണ്.- മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആരോഗ്യപ്രവര്‍ത്തകരുടെ ചെറുത്തുനില്‍പിന് അഭിവാദ്യങ്ങള്‍.കൊവിഡിനെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.സൗജന്യ വാക്സിന്‍ പദ്ധതി തുടരുമെന്നും മോദി കൂട്ടിച്ചേ‌ര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here