ആലുവ: കണ്ടെയ്ൻമെൻ്റ് സോണായ കടുങ്ങല്ലൂർ പഞ്ചായത്തിൽ നിയമം ലംഘിച്ച് തുറന്നവ്യാപാര സ്ഥാപനങ്ങൾ സ്പെഷ്യൽ പോലീസ് ടീം എത്തി അടപ്പിച്ചു.

 പഞ്ചായത്ത് അധികുതരുടെ ഒത്താശയോടെ ബാർബർ ഷോ പ്പുകൾ ഉൾപ്പെടെ തുറന്ന് പ്രവർ ത്തിക്കുന്നതായി നാട്ടുകാർ  ജില്ല കളക്ടറെയും റൂറൽ എസ്. പിയെയും അറിയിച്ചതിനെ തുടർ ന്ന് അവരുടെ നിർദ്ദേശ പ്രകാരം ഉച്ചയോടെ പ്രത്യക പോലിസ് സം ഘം എത്തി വ്യാപാര സ്ഥാപനങ്ങൾഅടപ്പിക്കുകയായിരുന്നു. കണ്ടെയ്ൻമെൻ്റ് സോണിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമെ തുറ ക്കാവു എന്ന നിയമം ലംഘിച്ചാണ് കച്ചവട സ്ഥാപനങ്ങൾ തുറന്നത്. പഞ്ചായത്ത് ഓഫീസ് പ്രവർത്തി ക്കുന്ന കെട്ടിടത്തിലെ നിരവധി കടകളും തുറന്ന് പ്രവർത്തിച്ചിരു ന്നു. രോഗബാധിതർ 550 കടന്ന ഇവിടെ രണ്ടാം വ്യാപനത്തിൽ ഇതുവരെ 4 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിവേഗം വ്യാപ നം നടക്കുന്ന പഞ്ചായത്തിൽ നിയമംനടപ്പിലാക്കുന്നതിൽ ഉദ്യോ ഗസ്ഥർ തികഞ്ഞ അനാസ്ഥയാ ണ് കാണിക്കുന്നതെന്നആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട് .  രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടും ഇതുവരെ ഫസ്റ്റ് ലെവൽ ടിറ്റ്മെൻറ് സെൻ്റർ തുറക്കാൻ പഞ്ചായത്ത് തയ്യാറാ കാത്തത് ഇതിനുദാഹരണമായി നാട്ടുകാർ പറയുന്നു. നിയമം ലം ഘിക്കുന്നവർക്കെതിരെ ദുരന്തനി വാരണ നിയമപ്രകാരം കേസെടു ക്കണമെന്ന് പഞ്ചായത്ത് പൗരാവ കാശ സംരക്ഷണ സമിതി അവശ്യ പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here