തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്. ജനവിധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

എന്നാൽ വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല ഇത്. ആഘോഷങ്ങള്‍ നാടാകെ നടക്കേണ്ട ദിവസമായിരുന്നു ഇന്ന്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി അത്തരം ആഘോഷം ഒഴിവാക്കാൻ കേരള ജനത തയ്യാറായത് അഭിമാനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ വിശ്വസിച്ചതുകൊണ്ടാണ് കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞത്. കേരളത്തിന്റെ വികസനത്തിന് എല്‍ഡിഎഫിന്റെ തുടര്‍ഭരണം വേണം. ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുണ്ട്. സംസ്ഥാനത്ത് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കേണ്ടതുണ്ട് .

എല്‍ഡിഎഫ് നടപ്പാക്കാവുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്നു ജനങ്ങള്‍ക്കു വിശ്വാസമുണ്ട് . അതുകൊണ്ടാണ് തുടര്‍ഭരണം വേണമെന്ന് അവര്‍ തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു.

സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് യാന്ത്രികമായല്ല പ്രതികരിക്കേണ്ടത്. ഇത് സ്വന്തം ആവശ്യമാണെന്ന് കണ്ട് ഓരോരുത്തരും നിയന്ത്രണത്തിന്റെ ഭാഗമാകണം .സമൂഹമെന്ന നിലയിൽ നമ്മള്‍ സ്വീകരിക്കുന്ന മുൻകരുതൽ എല്ലാവരും പൊതുവെ അംഗീകരിക്കുകയും നടപ്പാക്കുകയും വേണം. അല്ലെങ്കിൽ വലിയ ഭവിഷ്യത്ത് നമ്മളെ കാത്തിരിക്കുമെന്നും പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here