കടുങ്ങല്ലൂർ: എയിസ് മുട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ യാത്രികൻ എതിർ ദിവശയിൽ നിന്നും വന്ന ബൈക്കിലിടിച്ച് മറിഞ്ഞ് തത്ക്ഷണം മരിച്ചു. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

കിഴക്കേ കടുങ്ങല്ലൂർ ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം  തണ്ഡാം പാട്ട് വിഷ്ണുപ്രിയയിൽ പരേതനായ ഗോപിയുടെ മകൻ ജി.സജീവ് (54) ) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരൻ അങ്കമാലി തുറവൂർ തോട്ടപ്പിള്ളിൽ ജോബി (41) യെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ .വൈകിട്ട് നാലരയോടെ കിഴക്കേ കടുങ്ങല്ലൂർ വളഞ്ഞമ്പലത്തിന് സമീപം ശ്രീനാരായണ തടിമിില്ലിന് സമീപമായിിരുന്നുഅപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന തടികൾക്കിടയിലേക്ക് ഇരുചക്രവാഹനങ്ങൾ തെറിച്ചു വീണു.ആലുവാ താലൂക്ക് വ്യവസായ ഓഫീസിലെ എക്സ്റ്റൻഷൻ ഓഫീസറാണ് പരിക്കേറ്റ ജോബി.

എസ്.എൻ.ഡി.പി യോഗം കിഴക്കേ കടുങ്ങല്ലൂർ ശാഖ പ്രസിഡന്റായിരുന്ന ബിന്ദു (എൽ.ഐ.സി ഏജന്റ്) വാണ് സജീവന്റെ ഭാര്യ. : അശ്വിൻ, അക്ഷയ് .മരുമകൾ: അമൃത.

 

LEAVE A REPLY

Please enter your comment!
Please enter your name here