കൊച്ചി:ലോക് ഡൗൺ കൃത്യമായി നടപ്പിലാക്കുന്നതിനായി പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. റോഡുകളിൽ പോലീസിൻ്റെ നേതൃത്വത്തിൽ സ്ക്വാഡുകൾ നിരീക്ഷണം നടത്തി. മതിയായ രേഖകൾ കൈവശം ഉള്ളവരെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിച്ചത്. ജില്ലയിൽ ലോക് ഡൗണുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ പരിശോധനയിൽ ലംഘനം നടത്തിയവർക്കെതിരെ 172 കേസുകൾ രജിസ്റ്റർ ചെയ്തു. ഗുരുതര ലംഘനം നടത്തിയ 59 പേരെ അറസ്റ്റു ചെയ്തു. 82 വാഹനങ്ങൾ പിടിച്ചെടുത്തു. പിഴയിനത്തിൽ 130500 രൂപ ഈടാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here