ആലുവ: ഇടിമിന്നലേറ്റ് ഒരു വീട്ടിലെ നാലു പശുക്കള്‍ ചത്തു. സൗത്ത് ചാലക്കല്‍ അസ്ഹര്‍ കോളജിന് സമീപം കുഴിക്കാട്ടുമാലി ഷമീറി​െന്‍റ തൊഴുത്തില്‍ കെട്ടിയിട്ട കറവപ്പശുക്കളാണ്  ചത്തത്.

പശുക്കളെ കറക്കാന്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്ബോള്‍ ശക്തമായ മഴയയും ഇടിമിന്നലുമുണ്ടായിരുന്നു. മിന്നല്‍ കടന്നുപോയ ഭാഗത്തുനിന്ന നാലു പശുക്കളും വീണ്​ കിടക്കുന്നതാണ് ഷമീറിന് കാണാന്‍ കഴിഞ്ഞത്. കീഴ്‌മാട്‌ വെറ്റിനറി ഡോക്ടര്‍ ബബിത മോസ്റ്റ്മോര്‍ട്ടം നടത്തി.രോഗിയായ മാതാവി​െന്‍റയും കുടുംബത്തി​െന്‍റയും ചെലവുകള്‍ പാല്‍ വിറ്റാണ്​ ഷമീര്‍ കണ്ടെത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here