വാഷിംഗ്ടണ്‍: ലോകപ്രശസ്ത അമ്യൂസ്മെന്‍റ് പാര്‍ക്കായ ഡിസ്നി വേള്‍ഡിലെ നിയന്ത്രണങ്ങള്‍ നീക്കി അമേരിക്കയിലെ വിനോദസഞ്ചാര വകുപ്പ്. ഓര്‍ലാന്‍ഡോയിലെ വാള്‍ട് ഡിസ്നി വേള്‍ഡിലെ സന്ദര്‍ശകര്‍ ഇനി പുറംകാഴ്ചകള്‍ കണ്ടുനടക്കാന്‍ മാസ്ക് ധരിക്കണമെന്നില്ലെന്നാണ് തീരുമാനം.

‘വാള്‍ട് ഡിസ്നി വേള്‍ഡ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു. എല്ലാ കൗതുക കാഴ്ചകളും കാണാന്‍ അവസരമൊരുങ്ങിക്കഴിഞ്ഞു. അകക്കാഴ്ചകളിലും തീയറ്ററിലും മ്യൂസിയത്തിനകത്തും എല്ലാവരും മാസ്ക് ധരിക്കേണ്ടതാണ്. ജീവനക്കാര്‍ മാസ്കിനൊപ്പം മുഖാവരണവും ധരിക്കണം. എന്നാല്‍ പുറംകാഴ്ചകള്‍ക്കും മറ്റ് കായിക വിനോദങ്ങള്‍ നടക്കുന്നിടത്തും മാസ്ക് നിര്‍ബന്ധമല്ലെന്ന വിവരം എല്ലാവരേയും അറിയിക്കുന്നു.’ വാള്‍ട് ഡിസ്നി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

വാക്സിനേഷന്‍ എടുത്തവര്‍ക്കാണ് തുടക്കത്തില്‍ പ്രവേശനം നല്‍കുന്നതെന്നും പരമാവധി ആളുകളെ ഒരു ദിവസം പ്രവേശിപ്പിക്കാനാണ് ഇത്തരം തീരുമാനങ്ങളെന്നും അമ്യൂസ്മെന്‍റ് പാര്‍ക് അധികൃതര്‍ അറിയിച്ചു. അതുപോലെ പ്രവേശകവാടത്തിലെ ശരീരോഷ്മാവ് പരിശോധിക്കുന്ന നടപടിയും തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. 2020 മാര്‍ച്ച് മാസത്തിന് ശേഷം ഇതാദ്യമായാണ് ഡിസ്നി വേള്‍ഡ് സന്ദര്‍ശകര്‍ക്കായി തുറന്നത്. അതേസമയം ഡിസ്നി ലാന്‍റ് ഇനിയും തുറക്കാന്‍ തീരുമാനമെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here