.തിരുവനന്തപുരം: നിയന്ത്രണങ്ങളുടെ ഭാഗമായി പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് കാൽനടയായി നടന്ന പോയ മദ്ധ്യവയസ്‌കൻ കുഴഞ്ഞു വീണ് മരിച്ചു. നഗരൂർ കൊടിവിള വീട്ടിൽ സുനിൽ കുമാറാണ് (57) മരിച്ചത്.  അദ്ദേഹത്തിന്. ഹൃദയസംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു .

സുനിൽ.രാവിലെ 8.30ന് നഗരൂർ ആൽത്തറമൂട്ടിൽ പഴക്കടയിൽ നിന്നും പഴം വാങ്ങുന്നതിനിടെ കൈവശം സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടതായി പോലീസ് പറഞ്ഞു. അടയ്ക്കാൻ പണം ഇല്ലെന്ന് പറഞ്ഞപ്പോൾ പോലീസ് വാഹനം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് കാൽ നടയായി വീട്ടിലെത്തിയ സുനിൽ കുമാർ 9.30ഓടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here