തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് എന്‍ സി പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷൻ. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറാണ് പി സി ചാക്കോയെ അദ്ധ്യക്ഷനാക്കിയുളള നിര്‍ദേശത്തിന് അനുമതി നല്‍കിയത്. നിലവില്‍ ടി പി പീതാംബരനാണ് എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍. പീതാംബരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞദിവസം എ കെ ശശീന്ദ്രന് എന്‍ സി പിയുടെ മന്ത്രിസ്ഥാനം ലഭിക്കുന്നതിനടക്കം നിര്‍ണായക നീക്കം നടത്തിയത് പി സി ചാക്കോ ആയിരുന്നു. ചാക്കോയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് തോമസ് കെ തോമസിന് രണ്ടരവര്‍ഷക്കാലത്തെ കാലാവധി അടക്കം കിട്ടാതെ പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here