ഹൈക്കോടതി

കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ഹർജി ഇന്ന് ഉച്ചയ്ക്ക് 1.45ന് പരിഗണിയ്ക്കും. കൊറോണ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചു. എണ്ണം കുറയ്ക്കാനാകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ 1.45ന് സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചു. വീഡിയോ കോൺഫറൻസ് മുഖേനയാണ് ഹർജി പരിഗണിക്കുക.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 500 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചടങ്ങ് കൊറോണ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ സംഘടന ആവശ്യപ്പെടുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും 50 ൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞയ്‌ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡൻറ് ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരും ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. നാളെയാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്

LEAVE A REPLY

Please enter your comment!
Please enter your name here