കോഴിക്കോട് : ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്നും പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ് ക്രൂരത. കോഴിക്കോട് – ബാലുശേരി റോഡിലാണ് സംഭവം. ശനിയാഴ്ച രാവിലെ പ്രദേശത്ത് കൂടി കാറിൽ കടന്നുപോയവരാണ് ഈ കൊടും ക്രൂരത കാണിച്ചത്. തുടർന്ന് പൂച്ചക്കുഞ്ഞുങ്ങളെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ നിന്നാണ് ചില്ല് താഴ്ത്തി പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. തുടർന്ന് കാർ ഓടിച്ചു പോകുകയും ചെയ്തു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ് സന്നദ്ധ പ്രവർത്തകരെ അറിയിച്ച് പൂച്ചക്കുഞ്ഞുങ്ങളെ അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ പൂച്ചക്കുഞ്ഞുങ്ങൾ ചത്ത് പോയതായി ഡോക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here