തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പത്ത് ലക്ഷം രൂപയാണ് അദ്ദേഹം സംഭാവനയായി നൽകിയത്.

സംസ്ഥാനത്തെ ജനങ്ങൾക്ക് സൗജന്യ കൊറോണ വാക്‌സിൻ നൽകാനാണ് ദുരിതാശ്വാസ നിധിയിലൂടെ സംഭാവന സ്വീകരിക്കുന്നത്. പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ നിധിലേയ്ക്ക് സംഭാവനകൾ സ്വീകരിച്ചു തുടങ്ങിയതും. ലക്ഷക്കണക്കിന് രൂപയാണ് ഇതുവരെ പതിനെട്ട് വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷന് മാത്രമായി ലഭിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here