പാലക്കാട്: വി.കെ. ശ്രീകണ്ഠൻ എംപി പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എംപി എന്ന നിലയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കൂടുതൽ സമയം വേണമെന്നും ഇരട്ട പദവി ഒഴിവാക്കാനാണ് രാജിയെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.