മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. പത്തിൽ താഴെമാത്രം പ്രായമുള്ള അഞ്ച് പെൺകുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്.
പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാക്കൾ മലപ്പുറം വനിതാ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. പിന്നീട് നാല് കുട്ടികൾ കൂടി പരാതി നൽകുകയായിരുന്നു.