തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കുറി കാലവർഷം വൈകും. ജൂൺ മൂന്നിനാകും കാലവർഷം എത്തുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ പ്രവചനം. നേരത്തെ കാലവർഷം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

തെക്ക് പടിഞ്ഞാറൻ കാറ്റ് ജൂൺ ഒന്നു മുതൽ ശക്തി പ്രാപിക്കും. ഈ വർഷം ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ 2015 ഒഴികെയുള്ള എല്ലാവർഷങ്ങളിലും പ്രവചനം ശരിയായിരുന്നു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കെഎസ്ഇബിയും, ഡാം സേഫ്റ്റി അതോറിറ്റിയും മുന്നൊരുക്കൾ ആരംഭിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയെന്നോണം അണക്കെട്ടുകളിലെ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ഡാം സേഫ്റ്റി അതോറിറ്റി കേന്ദ്ര ജലകമ്മീഷന് റിപ്പോർട്ട് നൽകുന്നുണ്ട്.
അതേസമയം ചൊവ്വാഴ്ചവരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here