ആലുവ: സാഹിത്യകാരനും, ഗാനരചയിതാവും, പരിതസ്ഥിതി പ്രവർത്തകനുമായ കടുങ്ങല്ലൂർ ശ്രീമന്‍ നാരായണന്‍റെ വൃക്ഷയജ്ഞം ആറാം വര്‍ഷത്തിലേക്ക് . ഇദ്ദേഹത്തിൻ്റെസ്വദേശമായ മുപ്പത്തടം വ്യവസായശാലകൾക്ക് അടുത്തായതിനാൽഏറ്റവും കൂടുതല്‍ മലിനീകരണം ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു ഗ്രാമമാണ്.ചൂഷണ ലക്ഷ്യവുമായി പ്രകൃതിയിലേക്കു കടന്നുകയറുന്ന ഒരുപാട് പ്രവര്‍ത്തനങ്ങളുടെ കുത്തൊഴുക്കില്‍ ആടിയുലയുന്ന മനുഷ്യരുടെ കൂട്ടക്കരച്ചിലുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.അവരുടെ മണ്ണും വായുവും വെള്ളവും ശുദ്ധമല്ല.അവയുടെയെല്ലാം പരിശുദ്ധി വീണ്ടെടുക്കാനുള്ള നിഷ്ക്കാമ കര്‍മ്മങ്ങളാണ് ശ്രീമന്‍ നാരായണൻ്റെ എല്ലാ യജ്ഞങ്ങളും.

 
 
വായു മലിനീകരണത്തിന് വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കലാണ് പ്രധാനമായും പരിഹാരമാര്‍ഗ്ഗമെന്നതിനാല്‍ മുപ്പത്തടത്ത് ഒാരോ വീട്ടിലും നേരിട്ടുചെന്ന് സ്ഥല ലഭ്യതയനുസരിച്ച് 10001 മാവും പ്ലാവും ഗാന്ധിമരങ്ങള്‍ എന്ന പേരില്‍ വച്ചുപിടിപ്പിച്ചു.ഫലം ലഭിച്ചു തുടങ്ങിയാല്‍ പത്തു വൃക്ഷമുണ്ടെങ്കില്‍ ഒരെണ്ണത്തിലേയും ഒരു വൃക്ഷമുള്ളെങ്കില്‍ ഒരു കൊമ്പിലേയും ഫലങ്ങള്‍ പക്ഷികള്‍ അണ്ണാന്‍ മുതലായ ജീവികള്‍ക്കായി  വിട്ടുനല്‍കണമെന്നു വീട്ടുകാരുമായി വാക്കലൊരു കരാറു മുണ്ട്!
 
  ഈ കാലയളവില്‍ എറണാകുളത്തും  ഇതര ജില്ലകളിലുമായി രണ്ടേകാല്‍ ലക്ഷം വൃക്ഷത്തൈകള്‍ ശ്രീമന്‍ നാരായണന്‍ കഴിയുന്നത്ര അതിജീവനം ഉറപ്പാക്കി വിതരണം ചെയ്തിട്ടുണ്ട്.
 
   മാസങ്ങള്‍ മുമ്പ് ”നടാം നനക്കാം നടക്കല്‍ വക്കാം” പദ്ധതി പ്രകാരം 25000 ചെത്തി തുളസി കൂവളം തൈകള്‍ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വിതരണം ചെയ്തു.ഗുരുവായൂര്‍ ക്ഷേത്രം വക രണ്ടേക്കര്‍ ഭൂമിയില്‍ ചെത്തിയും തുളസിയും നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ പ്രര്‍ത്തനം ഉടനെ ആരംഭിക്കും.
 
  
സംസ്ഥാന വനം വകുപ്പിൻ്റെ ജൈവസംരക്ഷണ മികവിനുള്ള പുരസ്ക്കാരം,എസ്കെ പൊറ്റക്കാട് പരിസ്ഥിതി സംരക്ഷണ പുരസ്ക്കാരം,പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉത്രാടം തിരുനാള്‍ കേരളശ്രീ പുരസ്ക്കാരം,പരിസ്ഥിതി പരിപാലനത്തിനുള്ള ഗാന്ധി ദര്‍ശന്‍ പുരസ്ക്കാരം തുടങ്ങിയ ഒട്ടനവധി അവാര്‍ഡുകള്‍ പ്രകൃതിസംരക്ണ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീമന്‍ നാരായണന് ലഭിച്ചിട്ടുണ്ട്.സ്വന്തം ഗ്രാമത്തിലൂടെ ഒഴുകുന്ന പെരിയാര്‍ നദി പ്രമേയമാക്കി ശ്രീമന്‍ നായണന്‍ രചിച്ച ‘എൻ്റെ പുഴ’എന്ന നോവലിന് വൈക്കം മുഹമ്മദു ബഷീര്‍ പുരസ്ക്കാരമുള്‍പ്പടെ ഏഴ് അവാര്‍ഡുകള്‍ വേറേയും ലഭിച്ചിട്ടുണ്ട്.’എൻ്റ പുഴ’യുടെ എട്ടുപതിപ്പുകളും ആയിക്കണക്കിന് കോപ്പികളും വിറ്റുതീര്‍ന്നു.
 
 നാളെ നടക്കുന്ന ആറാമതു വൃക്ഷയജ്ഞം രാവിലെ 11-30ന്സാഹിത്യകാരന്‍ സേതു ഗൂഗിള്‍ മീറ്റുവഴി  ഉല്‍ഘാടനം ചെയ്യും.ജസ്റ്റിസ് കെ.സുകുമാരന്‍ അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര സേവാഗ്രാം ആശ്രമം പ്രസിഡന്‍റ് ടി.ആര്‍.എന്‍.പ്രഭു,കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്‍റ് സുരേഷ് മുട്ടത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.ശശിധരന്‍ കല്ലേരി നന്ദി രേഖപ്പെടുത്തും.
 

 മാവ്,പ്ലാവ്,സീതപ്പഴം,മാതളം, ഞാവല്‍,പേര,റംബുട്ടാന്‍,നാരകം,പുളി,നെല്ലി,ആര്യവേപ്പ്,ലക്ഷ്മിതരു,തേക്ക്,ഉങ്ങ്,നീര്‍മരുത് തുടങ്ങിയ തൈകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here