കേരള ജേർണലിസ്റ്റ് യൂണിയൻ മുവാറ്റുപുഴ താലൂക്ക് കമ്മറ്റിയുടെ നേതൃത്യത്തിൽ ജനപ്രതിനിധികളായ ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, മുവാറ്റുപുഴ എം എൽ എ മാത്യു കുഴലാടൻ, മുവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ് എന്നിവരെ ആദരിച്ചു. മുവാറ്റുപുഴ ടി ബി യിൽ നടന്ന ചടങ്ങിൽ കെ.ജെ യു താലൂക്ക് പ്രസിഡൻ്റ് എൽദോസ് വട്ടക്കാവിൽ അധ്യക്ഷത വഹിച്ചു.

മൂവാറ്റുപുഴ താലൂക്കിലെ മൂവാറ്റുപുഴ, കൂത്താട്ടുകുളം, പിറവം മേഖലയിലെ  പത്രപ്രവർത്തകർക്ക് പിറവത്തെ രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. കിറ്റുകളുടെ വിതരണോദ്ഘാടനം ഡീൻ കുര്യാക്കോസ് നിർവഹിച്ചു.
രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാനും പിറവം നഗരസഭ മുൻ ചെയർമാനുമായ സാബു കെ. ജേക്കബ്,  കെ ജെ യു  ദേശീയ സമിതിയംഗം എം.എ. ഷാജി, ജില്ലാ സെക്രട്ടറി സുനിഷ് മണ്ണത്തൂർ, ജില്ലാ കമ്മിറ്റിയംഗ ണ്ടാം ജോസ് പിറവം, ജോമോൻ പിറവം,  വിദ്യ, എന്നിവരും താലൂക്ക് വൈസ് പ്രസിഡൻറ് മനു മോഹൻ, മേഖല ( യൂണിറ്റ്) സെക്രട്ടറി സന്തോഷ്, കുര്യൻ പുളിക്കൽ, ജെയിമോൻ കാരിത്തടത്തിൽ,  തുടങ്ങിയവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here