കൊച്ചി: കെപിസിസി മുന്‍ അംഗവും കൊച്ചി കോര്പ്പറേഷന് മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന എ. ബി. സാബു കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ഗ്രൂപ്പു പ്രവര്‍ത്തനത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസെന്ന് ആരോപിച്ചായിരുന്നു രാജി.
തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ കെ. ബാബു മത്സരിക്കുന്നതിനെതിരെ പരസ്യമായ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയ നേതാവായിരുന്നു എ.ബി. സാബു. ഇനി മുതൽ സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് സാബു അറിയിച്ചു.